Skip to main content

സംവാദം സംഘടിപ്പിക്കുന്നു

സതേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡിൽ നേവൽ വിധവകൾക്കും മുൻ സൈനികർക്കായി സംവാദ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 17ന് ഉച്ചക്ക് 2 മുതൽ 4 വരെയാണ് പരിപാടി. 

ജില്ലയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നേടുന്നതിനും, പരാതികൾ പരിഹരിക്കുന്നതിനും, പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുന്നതിനും സംവാദത്തിൽ അവസരം ഉണ്ടാകുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ-ഇൻ ചാർജ്ജ് അറിയിച്ചു.

date