Post Category
വനമിത്ര അവാർഡിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2026-2027 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. കണ്ടൽക്കാടുകൾ. കാവുകൾ. ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽനിന്നും ഒരു അവാർഡാണ് നൽകുന്നത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജില്ലയിൽ നിന്നുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 10.
കൂടുതൽ വിവരങ്ങൾക്ക്: 9447979135, 0471 -2360462
date
- Log in to post comments