Skip to main content

എന്റെ കുളം എറണാകുളം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി 

 

കൊച്ചി നഗരസഭ ഹരിത കേരളം മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ കുളം എറണാകുളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊച്ചി നഗരസഭ 38-ാം ഡിവിഷനിലെ വെണ്ണല ഉലകംപാറ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വക്കേറ്റ് വി കെ മിനിമോൾ നിർവഹിച്ചു. ജലസ്രോതസ്സുകളുടെ  സംരക്ഷണവും നാടിന്റെ പച്ചപ്പുമാണ് എന്റെ കുളം എറണാകുളം പദ്ധതി ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് കുളം നവീകരണം നടത്തുന്നത്.

നഗരസഭ ഡെപ്യൂട്ടി മേയർ വി ആർ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ മുഖ്യപ്രഭാഷണം നടത്തി.  കൗൺസിലർ സാബു കൊറോത്ത് സ്വാഗതവും   ബിജു മടത്തിപറമ്പിൽ    നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളായ ബിന്ദു വിജു, ഷിബി സോമൻ, മുത്തൂറ്റ് ഫിനാൻസ് ചീഫ് റിസ്ക് ഓഫീസർ തോമസ് ചാക്കോ, അഞ്ജലി കൃഷ്ണ പത്മകുമാർപി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നിത്യ, ലിജി ആൻസിലി, സ്വപ്ന ടി., ഹരിത കേരളം മിഷൻ നഗരസഭ  കോർഡിനേറ്റർ നിസ്സാ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

date