ട്രക്കിങ് ക്യാമ്പ്: അപേക്ഷകൾ ക്ഷണിക്കുന്നു
സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ എട്ടാം തിയതി (ചൊവ്വ) കാസർഗോഡ് റാണിപുരത്തേക്കും സെപ്റ്റംബർ 16, 17 തിയതികളിലായി (രണ്ട് ദിന പരിപാടി) ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കും ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. റാണിപുരത്തെ ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ രണ്ടിനു മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ എട്ടാം തിയതിയ്ക്കു മുമ്പും താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 83 04 98 39 87 (എറണാകുളം ജില്ലാ ഓഫീസർ), 94 96 14 63 93 (സ്പെഷ്യൽ ഓഫീസർ).
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ 1,000/- രൂപ രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതാണ്. ഇ-മെയിൽ: dycer nakulam07@gmail.com
- Log in to post comments