അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട അടൂരിലെ ഭാരത് ഭവൻ പ്രചാര കേന്ദ്രത്തിൽ കേരള സർക്കാരിന്റെ രണ്ടു വർഷത്തെ റഗുലർ 'ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ' (ഹിന്ദി അധ്യാപക പരിശീലനം) കോഴ്സിലെ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടു, ഡിഗ്രി, അല്ലെങ്കിൽ എം.എ പാസായവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547126028 04734-296496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സ്പോട്ട് അഡ്മിഷൻ 18-ന്
കളമശ്ശേരി ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 18-ന് രാവിലെ 8 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി. (TC) ഉൾപ്പെടെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പങ്കെടുക്കണം .
ഫോൺ:0484 2555505
- Log in to post comments