Skip to main content

എൽ.പി.ജി. സിലിണ്ടർ ട്രക്ക് ജീവനക്കാരുടെ ബോണസ് ധാരണയായി

സംസ്ഥാനത്തെ എൽ.പി.ജി. സിലിണ്ടർ ട്രക്ക് ജീവനക്കാരുടെ 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ഡ്രൈവർമാർക്ക് 13,500 രൂപയും ക്ലീനർമാർക്ക് 7,500 രൂപയും ബോണസായി നൽകാൻ ധാരണയായി. കഴിഞ്ഞ വർഷത്തെ ബോണസിനേക്കാൾ ഇരുവിഭാഗങ്ങൾക്കും 1,000 രൂപയുടെ വീതം വർധനയാണ് ലഭിക്കുക. അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) ബിച്ചു ബാലന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ നടന്ന ചർച്ചയിലാണ് ബോണസ് തീരുമാനം ഉണ്ടായത്.

അഡ്വാൻസ് ആവശ്യമുള്ള ഡ്രൈവർമാർക്ക് 5,000 രൂപ വീതം നൽകാനും ധാരണയായി. ബോണസ് തുക ആഗസ്റ്റ് 20ന് മുമ്പായി തൊഴിലാളികൾക്ക് വിതരണം ചെയ്യും.

യോഗത്തിൽ ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആൻഡ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി ബാബു ജോസഫ്. കെകേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രതിനിധികളായ  മൈലക്കാട് സുനിൽ,  ഡാനി തോമസ്,  പ്രമോദ്.പിറഷീദ്,  സിജ്‌നി ലാൽ. കെ. കെകേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പ്രതിനിധികളായ  ബി. ഹരികുമാർഷൈജു ജേക്കബ്പെരുന്താന്നി രാജുബിജു. എസ്അജയൻ കോട്ടാത്തൂർഷിബു. എം.സി,  ഷൈൻ. എ,  മജേഷ്.സി.വികേരള പ്രദേശ് പെട്രോളിയം ഗ്യാസ് മസ്ദൂർ സംഘം (ബി.എം.എസ്) പ്രതിനിധികളായ റിജു. യുചന്ദ്രൻ വെങ്ങോത്ത് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3275/2026

date