*സൗജന്യ സ്വയംതൊഴിൽ പരിശീലനം*
തൃശ്ശൂർ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് ആൻഡ് സർവീസ്, 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് നിർമ്മാണം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു കോഴ്സിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. പരിശീലന സമയത്ത് ഭക്ഷണവും താമസവും പൂർണ്ണമായും സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റും ലഭിക്കും.
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9447196324, 0487-2694412, 8943696813 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
- Log in to post comments