Skip to main content

വനംവകുപ്പിന്റെ അദാലത്ത് 13ന്

 

വനം വകുപ്പിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണമുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്റെ ഭാഗമായി പാലക്കാട് വനം ഡിവിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓഗസ്റ്റ് 13ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ അദാലത്ത് നടത്തും. പാലക്കാട് വനം ഡിവിഷന്‍ പരിധിയിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. അര്‍ഹമായ നഷ്ടപരിഹാര വിതരണം, ഭൂമിക്ക് നിരാക്ഷേപസാക്ഷ്യപത്രം അനുവദിക്കുന്നതും അദാലത്തില്‍ പരിഗണിക്കും. പൊതുജനങ്ങള്‍ക്ക് നഷ്ടപരിഹാര നടപടിക്രമങ്ങള്‍, നിയമ ബോധവത്കരണം സംബന്ധിച്ച് ക്ലാസുകളെടുക്കും. ഫോണ്‍: 0491 2555156.

date