Skip to main content

അറിയിപ്പുകൾ

 

ഗൗണ്ട് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് താൽക്കാലിക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ ഗ്രൗണ്ട് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പ്രമുഖ ദിനപത്രങ്ങളുടെ എല്ലാ എഡിഷനുകളിലും ആകാശവാണി റേഡിയോ വഴിയും അടിയന്തിരമായി പ്രസിദ്ധീകരിക്കാൻ കോളേജ് പ്രിൻസിപ്പൽ, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് കത്തുനൽകി. ഉദ്യോഗാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്ന വാർത്താക്കുറിപ്പും ഇതിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

 

സൗജന്യ തൊഴിൽമേള

നോർത്ത് പറവൂർ മോഡൽ കരിയർ സെന്റർ / ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20-ന് രാവിലെ 10:00 മണിക്ക് നോർത്ത് പറവൂർ കച്ചേരിപ്പടിയിലുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിലാണ് തൊഴിൽമേള നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484-2440066 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

 

സൗജന്യ പാൽ പരിശോധനാ ക്യാമ്പ്

ഓണക്കാലത്ത് പാലിന്റെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലിന്റെ ഗുണമേന്മയും പരിശുദ്ധിയും ഉറപ്പുവരുത്താനായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ആഗസ്റ്റ് 20 മുതൽ 25 വരെ  (രാവിലെ 10 മുതൽ വൈകീട്ട്  5  വരെ) ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കും. വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് സൗജന്യമായി പരിശോധിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

 പരിശോധനയ്ക്കായി കൊണ്ടുവരുന്ന പാൽ സാമ്പിളുകൾ കുറഞ്ഞത് 200 മില്ലി ലിറ്റർ ഉണ്ടായിരിക്കണമെന്നും പാക്കറ്റ് പാൽ പൊട്ടിക്കാത്ത അവസ്ഥയിലായിരിക്കണം സമർപ്പിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. 
ഫോൺ: 0484-2425603 

റീ-ടെൻഡർ ക്ഷണിച്ചു

വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലെ ചേരാനല്ലൂർ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസം വീതം മുട്ട വിതരണം ചെയ്യുന്നതിനും, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനുമായി  റീ-ടെൻഡറുകൾ ക്ഷണിച്ചു. വ്യക്തികൾ, ഏജൻസികൾ, പ്രാദേശിക ക്ഷീര സൊസൈറ്റികൾ, കർഷകർ എന്നിവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.  റീ-ടെൻഡർ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി  ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 2:00 മണി വരെ.  കൂടുതൽ വിവരങ്ങൾക്ക്  കളമശ്ശേരി ഗ്ലാസ് ഫാക്ടറി നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി നേരിട്ടോ, 0484-2558060 എന്ന ഫോൺ നമ്പറിലോ, cdpoedappallyaddl@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

date