Post Category
മരങ്ങൾ ലേലം ചെയ്യുന്നു
പീച്ചി ഇറിഗേഷൻ പ്രൊജക്ട് ഉപവിഭാഗത്തിന് കീഴിലുള്ള വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 16/700 ന് സമീപത്തായി നിലകൊള്ളുന്ന അമിഗോസ് ക്ലബ്ബ് മൂലക്കോട് ഭാഗത്ത് അപകടഭീഷണിയായി നിൽക്കുന്ന മൂന്ന് മരങ്ങൾ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു. ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12.00-ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് ലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് പീച്ചി പ്രൊജക്ട് സെക്ഷൻ തളിക്കുന്നം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസുമായോ (ഫോൺ: 9447768719) പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ ബന്ധപ്പെടുക.
date
- Log in to post comments