Skip to main content

'ഒരു കുടുംബം ഒരു സംരംഭം' പദ്ധതി  

ഫിഷറീസ് വകുപ്പിന്റെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍) നടപ്പാക്കുന്ന 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും.  മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം വേണം. പ്രായപരിധി- 18നും 40നും മധ്യേ. യോഗ്യത- പത്താം ക്ലാസ്. അപേക്ഷാ ഫോമുകള്‍ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസുകളിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 24. ഫോണ്‍: 0491 2815245, 9747653261.  

date