Post Category
അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലെക്ക് സ്പോട്ട് അഡ്മിഷൻ 19 മുതൽ 21 വരെ നടത്തുന്നു. അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി സി യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺനമ്പർ : 0484 2555505.
ദർഘാസ് ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-2027 ജനകീയാസൂത്രണ പദ്ധതിയിലെ പൊതുമരാമത്തു പ്രവൃത്തിയായ എൽ.എസ്.ജി.ഡി. എൻജിനീയറിങ് വിഭാഗത്തിന് വാഹന വാടക എന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് 110 & EW സെക്ഷൻ . അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.
date
- Log in to post comments