മഹാരാജാസ് കോളേജിൽ പുതിയ ബിരുദ കോഴ്‌സ്: ഇപ്പോൾ പ്രവേശനം തേടാം
എറണാകുളം മഹാരാജാസ് കോളേജിൽ (ഗവ. ഓട്ടോണമസ്) 2026-27 അക്കാദമിക് വർഷം മുതൽ പുതിയ നാലുവർഷ ബിരുദ (FYUGP) പ്രോഗ്രാമായ ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് (ബയോ സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റ സയൻസ്) ആരംഭിക്കുന്നു.
സ്റ്റാറ്റിസ്റ്റിക്സ്, ഹെൽത്ത് സയൻസ്, ഡാറ്റാ സയൻസ് സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് തയാറാക്കിയിട്ടുള്ള ഈ ബിരുദ കോഴ്സ്, വർദ്ധിച്ചുവരുന്ന തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്ലസ് ടു / തത്തുല്യ കോഴ്സിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് പഠനം എന്നതാണ് അടിസ്ഥാന യോഗ്യത.
കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഓഗസ്റ്റ് 31.
കൂടുതൽ വിവരങ്ങൾക്കായി കോളേജ് വെബ്സൈറ്റ് www.maharajas.ac.in സന്ദർശിക്കുകയോ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടുകയോ ചെയ്യുക:
ഫോൺ: 9745583403
ഇമെയിൽ: statistics@maharajas.ac.in
- Log in to post comments