Skip to main content

അനധികൃത മത്സ്യബന്ധനവും ചെറുമീൻ പിടിത്തവും വ്യാപകം: നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്

 

ട്രോളിംഗ് നിരോധത്തെ തുടർന്ന് മത്സ്യങ്ങളുടെ പ്രജനനത്തിലൂടെ വൻതോതിൽ ഉണ്ടായ കടലിലെ മത്സ്യ സമ്പത്തിനെ  പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം. 52 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. 
കഴിഞ്ഞ ദിവസങ്ങളിൽ മുനമ്പം ഹാബർ കേന്ദ്രീകരിച്ച് ചെറുമീനുകളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസി. ഡയറക്ടർ, മറൈൻ എൻഫോഴ്സ്മെന്റ് സി ഐ, എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കി കർശന പരിശോധന നടത്തി.  പരിശോധനയിൽ ചെറുമീൻ പിടിച്ച  സമൃദ്ധി, ഗലാറ്റിയൻസ് എന്നീ ബോട്ടുകൾ കസ്റ്റഡിയിൽ എടുത്ത് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി. 

കടലിലെ മത്സ്യ സമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് 58 ഇനത്തിൽപ്പെട്ട ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനായി പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ നിയമാനുസൃതമായ കുറഞ്ഞ വലുപ്പം രേഖപ്പെടുത്തിയ സർക്കാർ ഉത്തരവിന്റെ ലംഘനമാണ്  നടന്നതെന്നും,വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു അറിയിച്ചു.

date