Skip to main content

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഇ/ബി/റ്റി, ഒസി എന്നീ വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും.  

ഇലക്ട്രോണിക് മെക്കാനിക്- ഒഴിവ് - 01. യോഗ്യത-ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്‍.ടി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലി കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ / വിഎല്‍എസ്‌ഐ ഡിസൈന്‍ ആന്റ് എംബഡഡ് സിസ്റ്റംസില്‍ എഞ്ചിനീയറിംഗ് ഡിഗ്രി.

റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ (RACT) - ഒഴിവ് - 01 യോഗ്യത - റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / എഞ്ചിനീയറിംഗ് ഡിഗ്രി.

ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ജനന തീയതിയും തിരിച്ചറിയല്‍ രേഖയിലെ പോലെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 20  വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പെട്ടിട്ടില്ല' എന്നുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പരില്‍ ബന്ധപ്പെടുക.
 

date