Skip to main content

ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്

ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (പ്രതിദിനം 950/ രൂപ) ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡി.ഫാം അല്ലെങ്കില്‍ ബി. ഫാം വിജയകരമായി പൂര്‍ത്തിയാക്കിയവരും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 24-ന് രാവിലെ 11 മണിക്ക് ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04865-296251 എന്ന ഫോണ്‍ നമ്പറിലോ chcdvkm@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.  

date