Skip to main content

*കൃഷി വകുപ്പിന്റെ ഓണച്ചന്തകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങും* 

 

ജില്ലയില്‍ ഓണക്കാലത്ത് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെ കൃഷിഭവന്‍തലത്തില്‍ 105 ഓണച്ചന്തകളും വി.എഫ്.പി.സി.കെയുടെ 16, ഹോര്‍ട്ടികോര്‍പ്പിന്റെ 61 ഓണച്ചന്തകളും പ്രവര്‍ത്തിക്കും. ഓണവിപണിയിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിച്ച് ഓണവിപണിയിലൂടെ വില്‍പ്പന നടത്തുമ്പോള്‍ പൊതു വിപണിയിലെ ചില്ലറ വില്‍പ്പന വിലയെക്കാള്‍ 30 ശതമാനം വരെ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ജൈവപച്ചക്കറി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കാവുന്ന മൊത്തവ്യാപാര വിലയേക്കാള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് ഓണവിപണിയിലൂടെ വില്‍പ്പന നടത്തുമ്പോള്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കാവുന്ന ചില്ലറ വില്‍പ്പന വിലയെക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തും. സംസ്ഥാനത്തെ കര്‍ഷകരുടെ കേരളാഗ്രോ ബ്രാന്‍ഡ് ലഭിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വില്‍പ്പനയും ഇത്തവണ എല്ലാ ഓണച്ചന്തകളിലും ഉണ്ടായിരിക്കും. അതാതു ദിവസങ്ങളിലെ വില വിവരം പൊതുമാധ്യമങ്ങളെ അറിയിക്കും. ഇത്തവണ കൃഷി വകുപ്പ് വികസിപ്പിച്ച കതിര്‍ ആപ്പ് വഴിയാണ് വില്‍പ്പന സജ്ജീകരിച്ചിട്ടുള്ളത്.

date