സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ്റെ പദ്ധതി പ്രഖ്യാപനവും വായ്പാ വിതരണ മേളയും നാളെ തൃശ്ശൂരിൽ മന്ത്രി കെ.എ. തുളസി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും വായ്പാ വിതരണ മേളയുംഇന്ന് (ഓഗസ്റ്റ് 21) ഉച്ചയ്ക്ക് രണ്ടിന് തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പരിപാടിയുടെ ഉദ്ഘാടനം ചെയ്യും. രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ശുചീകരണ തൊഴിലാളികൾക്കും ആശ്രിതർക്കുമായി നടപ്പിലാക്കുന്ന പുതിയ വായ്പാ പദ്ധതി, വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അദാലത്തുകൾ, പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന മൂന്ന് പുതിയ സബ് ഓഫീസുകളുടെയും രണ്ട് മൈക്രോ ഓഫീസുകളുടെയും പ്രഖ്യാപനം, പട്ടികജാതി പട്ടികവർഗ്ഗ ഊരുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന 'ഇന്ദിരാ ജ്യോതി' എന്നീ പദ്ധതികൾ പരിപാടിയിൽ മന്ത്രി പ്രഖ്യാപിക്കും. കൂടാതെ, എസ്.ബി.ഐ യുമായി സഹകരിച്ച് നടപ്പിലാക്കുന്ന എസ്.ബി.ഐ ഇ-വാൻ ബേസ്ഡ് റീപേയ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിക്കും. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ , കെ.എസ്.ഡി.സി തൃശ്ശൂർ ജില്ലാ മാനേജർ വിദ്യ ടി.പി നന്ദിയും പറയും.
- Log in to post comments