Skip to main content

ഓണക്കാല ഊർജ്ജിത പാൽ പരിശോധനയ്ക്ക് തൃശ്ശൂരിൽ തുടക്കമായി

ഓണക്കാല വിപണിയിൽ വിൽക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി തൃശ്ശൂർ ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഊർജ്ജിത പാൽ പരിശോധന പരിപാടിക്ക് തുടക്കമായി. തൃശ്ശൂർ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്കും ക്ഷീരകർഷകർക്കും സൗജന്യമായി പാൽ സാമ്പിളുകൾ പരിശോധിക്കുന്നതിന് അവസരമൊരുക്കിയ ക്ഷീരവികസന വകുപ്പിന്റെ ഉദ്യമത്തെ മേയർ അഭിനന്ദിച്ചു. ഓഗസ്റ്റ് 24 വരെ പൊതുജനങ്ങൾക്ക് തങ്ങളുടെ പാൽ സാമ്പിളുകൾ സൗജന്യമായി ഇവിടെ പരിശോധിക്കാം.

ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കവിത എ. അധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് ഡയറക്ടർ സിജോൺ ജോൺസൺ കുന്നത്ത്, സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് കെ.ജെ. ജോബ്രി ആന്റണി  തുടങ്ങിയവർ സംസാരിച്ചു.
 

date