Post Category
കൊടുങ്ങല്ലൂരിൽ വിപണി പരിശോധന ഊർജ്ജിതമാക്കി
ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനും ക്രമക്കേടുകൾ കണ്ടെത്തുന്നതിനുമായി കൊടുങ്ങല്ലൂർ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി. തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, കോട്ടപ്പുറം മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്.
കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീമതി ജീന കെ.വി., റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സി.എ ഷെമ്മി, ഐ.എസ് ഷൈൻ, സിവിൽ പോലീസ് ഓഫീസർ ഗിൽബർട്ട് ജേക്കബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കൊടുങ്ങല്ലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായ പരിശോധനകൾ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments