Skip to main content

ലഹരിക്കെതിരെ ഓട്ടന്‍തുള്ളലുമായി എക്സൈസ് വിമുക്തി മിഷന്‍

എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഡ്രീം പദ്ധതിയുടെ സഹകരണത്തോടെ ലഹരിക്കെതിരെ തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനില്‍ ഓട്ടന്‍തുള്ളല്‍  ഉള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസി. എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് ഹാരിഷ് അധ്യക്ഷനായി. വിമുക്തി മാനേജര്‍ വിനീത് രവി പദ്ധതി വിശദീകരണം നടത്തി. ഡ്രീം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അനീഷ, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

എറണാകുളം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. ജയരാജ് ലഹരിക്കെതിരെ ഓട്ടന്‍തുള്ളല്‍ സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ അവതരിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബേബി മഹാബലിയുടെ വേഷമണിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പം സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ബോധവല്‍ക്കരണ നോട്ടീസുകളും ഓപ്പറേഷന്‍ തണ്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും വിതരണം ചെയ്തു.

date