ബിരുദ സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അറബിക് വിഭാഗത്തില്‍ ഓപ്പണ്‍ - 1, എസ്.സി - 2, എസ്.ടി - 1, എല്‍.സി - 1, ഇ.ഡബ്ല്യു.എസ് - 5, ഇ.ടി.ബി - 3, ഒ.ബി.എക്സ് - 1, ഒ.ബി.എച്ച് എന്നിങ്ങനെയും ഫിസിക്സില്‍ ഇ.ഡബ്ല്യു.എസ് - 1, എസ്.ടി - 2 എന്നിങ്ങനെയും സീറ്റുകള്‍ ഒഴിവുണ്ട്. മലയാള വിഭാഗത്തില്‍ ഒ.ബി.എക്സ് - 1, ബോട്ടണിയില്‍ ഒ.ബി.എക്സ് - 1, കെമിസ്ട്രിയില്‍ എസ്.സി - 2, എസ്.ടി - 2, എല്‍.സി - 1, സുവോളജിയില്‍ എസ്.ടി - 2, ഒ.ബി.എക്‌സ്-1, ബി.കോം വിഭാഗത്തില്‍ എല്‍.സി - 1, ബി.ബി.എയില്‍ ഒ.ബി.എക്സ് - 1, ഇംഗ്ലീഷ് ഹിസ്റ്ററി ഡബിള്‍ മേജറില്‍ എസ്.ടി - 2, ഒ.ബി.എക്സ് - 1, സംസ്‌കൃതത്തില്‍ ഇ.ഡബ്ല്യു.എസ് - 2, എസ്.ടി - 2 എന്നിങ്ങനെയാണ് ഒഴിവുള്ള മറ്റു സീറ്റുകള്‍.
കാലിക്കറ്റ് സര്‍വകലാശാലയുടെ 'ക്യാപ്' രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജില്‍ നേരിട്ടോ പ്രതിനിധി മുഖേനയോ ഇ-മെയില്‍ (nsgscollege@gmail.com) വഴിയോ റിപ്പോര്‍ട്ട് ചെയ്യണം.
- Log in to post comments