Skip to main content

മലപ്പുറം ഗവ. കോളേജില്‍ പുതിയ ബിരുദ കോഴ്സുകളില്‍ പ്രവേശനം

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓണേഴ്‌സ്, ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് ഓണേഴ്‌സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 'സി.യു.ഓണ്‍ലൈന്‍' പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 22 മുതല്‍ 29-ന് വൈകുന്നേരം നാലു വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ കോളേജ് ഓഫീസിലോ വെബ്സൈറ്റ് വഴിയോ ലഭ്യമാക്കണം.  ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.

date