Post Category
ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് (ആഗസ്റ്റ് 21) മുതൽ
ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 21) ഉച്ചക്ക് 2 ന് കനകക്കുന്നിൽ സാംസ്‌കാരികം, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ഡയറക്ടർ അഞ്ജന.എം എന്നിവർ പങ്കെടുക്കും. ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കുന്ന ട്രേഡ് ഫെയറിൽ നൂറോളം സ്റ്റാളുകളാണുള്ളത്.പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
date
- Log in to post comments