Skip to main content

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽനിന്നും വിരമിച്ച 59 വയസ്സ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള SB Collect link/Challan മുഖേന അടയ്ക്കാവുന്നതാണ്. www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ് പാറ്റൂർ വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 29നകം അയക്കണം. മുൻപ് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.simet.in സന്ദർശിക്കുക. ഫോൺ: 0471 2302400, 9446028080.

പി.എൻ.എക്‌സ്. 3364/2026

date