Skip to main content

ലോക കൊതുകുദിനാചരണവും ദേശീയ നേത്രദാന പക്ഷാചരണവും: ജില്ലാതല ഉദ്ഘാടനം 21ന്

ലോക കൊതുകുദിനം, ദേശീയ നേത്രദാന പക്ഷാചരണം എന്നിവയോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21ന് രാവിലെ ഒമ്പതിന് പുതുപ്പരിയാരം സ്വാഗത് ഓഡിറ്റോറിയത്തില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി. കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ. കെ ഷീല ദേവി നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി ശോഭന, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ബോധവത്ക്കരണ പ്രദര്‍ശനം, സെമിനാര്‍, പോസ്റ്റര്‍ പ്രകാശനം, പ്രതിജ്ഞ തുടങ്ങിയവയും നടക്കും.

date