Skip to main content

ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്. അറബിക് (ഓപ്പണ്‍ - 1, എസ്.സി - 2, എസ്.ടി - 1, എല്‍.സി - 1, ഇ.ഡബ്ല്യൂ.എസ് - 5, ഇ.ടി.ബി - 3, ഒ.ബി.എക്‌സ് - 1, ഒ.ബി.എച്ച്), ഫിസിക്‌സ് (ഇ.ഡബ്ല്യൂ.എസ് - 1, എസ്.ടി - 2), മലയാളം (ഒ.ബി.എക്‌സ് - 1), ബോട്ടണി (ഒ.ബി.എക്‌സ് - 1), കെമിസ്ട്രി (എസ്.സി - 2, എസ്.ടി - 2, എല്‍.സി - 1), സുവോളജി (എസ്.ടി - 2), ബി.കോം (എല്‍.സി - 1), ബി.ബി.എ (ഒ.ബി.എക്‌സ് - 1), ഇംഗ്ലീഷ് ഹിസ്റ്ററി ഡബിള്‍ മേജര്‍ (എസ്.ടി - 2, ഒ.ബി.എക്‌സ് - 1), സംസ്‌കൃതം (ഇ.ഡബ്ല്യു.എസ് - 2, എസ്.ടി - 2) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി നേരിട്ടോ, പ്രതിനിധി വഴിയോ sngscollege@gmail.com ഇ-മെയില്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

date