Skip to main content

ഗതാഗത നിയന്ത്രണം

ദേശീയപാത 66-ല്‍ വളാഞ്ചേരി ഭാഗത്തെ പഴയ അലൈന്‍മെന്റില്‍ വരുന്ന റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 23 (ഞായര്‍) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വട്ടപ്പാറ വയഡക്റ്റ് മുതല്‍ കാവുംപുറം, വളാഞ്ചേരി വഴി ഒണിയന്‍ പാലം വരെ വരുന്ന ഭാഗത്താണ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ ദേശീയപാത 66 വയഡക്ട് വഴി തിരിഞ്ഞു പോകണം.

date