Skip to main content

ശ്രീ ചിത്തിര തിരുനാൾ കോളേജിൽ ബിരുദദാനം

ഗതാഗത വകുപ്പിന്റെ കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിന്റെ 2026 ലെ ബിരുദദാന ചടങ്ങ് ആഗസ്റ്റ് 23ന് പാളയം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ അസോസിയേറ്റ് ഡയറക്ടർ ആർ. ഹട്ടൻ മുഖ്യാതിഥിയാകും. 2026 അധ്യയന വർഷത്തിൽ ബി.ടെക്എം.ടെക്പി.എച്ച്.ഡി വിഭാഗങ്ങളിലായി ബിരുദം നേടിയ വിദ്യാർഥികളാണ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നത്.

പി.എൻ.എക്‌സ്. 3373/2026

date