Skip to main content

*തൃശ്ശൂർ കോൾ കർഷക ഉപദേശ സമിതി ആദ്യ യോഗം ചേർന്നു; 11 അംഗ ഭരണസമിതി ചുമതലയേറ്റു*

 

 2026-27 സാമ്പത്തിക വർഷത്തെ തൃശ്ശൂർ കോൾ കർഷക മേഖലയിലെ നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ കോൾ കർഷക ഉപദേശ സമിതിയുടെ ആദ്യ യോഗം ചേർന്നു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചേമ്പറിലാണ് യോ​ഗം ചേർന്നത്. 

 

11 അംഗങ്ങളാണ് ഉപദേശ സമിതിയിലുള്ളത്. മുരളി പെരുനെല്ലി (മുല്ലശ്ശേരി മേഖല), കെ.കെ. കൊച്ചു മുഹമ്മദ് (ചേർപ്പ് മേഖല), ടി.ജെ. സെബി (ഏനമാവ് മേഖല), കൊള്ളങ്ങാട്ട് ഗോപിനാഥൻ (തൃശ്ശൂർ മേഖല), കെ.കെ. രാജേന്ദ്ര ബാബു (ആലപ്പാട്-അന്തിക്കാട് മേഖല), പി.ആർ. വർഗ്ഗീസ് മാസ്റ്റർ (പാറളം-കണിമംഗലം മേഖല), കെ.കെ. ഷൈജു (കാറളം-ചെമ്മണ്ട മേഖല), എ.ആർ. രാജീവ് (കാട്ടൂർ-എടതിരിഞ്ഞി മേഖല), കെ.എസ്. അർജുനൻ (അടാട്ട്-പറപ്പൂർ മേഖല), അഡ്വ. വി. സുരേഷ് കുമാർ (അരിമ്പൂർ മേഖല), ടി.എ. പോൾ (മുരിയാട്-കരുവന്നൂർ മേഖല) എന്നിവരാണ് സമിതി അംഗങ്ങൾ.

 

നേരത്തെ, തൃശ്ശൂർ ടൗൺ ഹാളിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ്, കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ തൃശ്ശൂർ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കോൾ കർഷക പ്രതിനിധികളുടെ വാർഷിക പൊതുയോഗത്തിലാണ് ഭരണസമിതി അംഗങ്ങളെ ഐക്യഖണ്ഡേന തെരഞ്ഞെടുത്തത്.

 

date