*സാഫ് തൃശൂർ ജില്ലയിൽ മിഷൻ കോ-ഓർഡിനേറ്റർ നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 31-ന്*
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ തൃശൂർ ജില്ലാ നോഡൽ ഓഫീസിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്‍ലിഹുഡ് പ്രോജക്ടുകളിൽ മുൻപരിചയവും ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസാണ്. ഫിഷറീസ് വകുപ്പിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. പ്രതിമാസ വേതനം 30,000 രൂപയാണ്.
താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും പകർപ്പും സഹിതം ഓഗസ്റ്റ് 31-ന് രാവിലെ 10.30-ന് അഴിക്കോട് റീജിയണൽ ഹാച്ചറിയിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0480 2819698 എന്ന നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments