Skip to main content

*തൃശ്ശൂരിലെ വിവിധ മുൻസിഫ് കോടതികളിൽ ഗവൺമെന്റ് പ്ലീഡർ ഒഴിവ്: അപേക്ഷ സെപ്റ്റംബർ 7 വരെ*

 

 

ജില്ലയിലെ വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി മുൻസിഫ് കോടതികളിൽ പ്ലീഡർ ടു ഡൂ ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 60 വയസ്സിൽ താഴെ പ്രായവുമുള്ള ബാർ കൗൺസിൽ രജിസ്ട്രേഷനുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.

 

പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റയും (ജനനത്തീയതി, എൻറോൾമെന്റ് വിവരം, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ, പോലീസ് സ്റ്റേഷൻ പരിധി എന്നിവ ഉൾപ്പെടുത്തിയത്) എസ്.എസ്.എൽ.സി പകർപ്പ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്, എൽ.എൽ.ബി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിനകം തൃശ്ശൂർ ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

date