Skip to main content

**കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്**

 

 

പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 'അസസിംഗ് ദി എൻവയോൺമെന്റൽ ഇംപാക്ട് ഓഫ് ലീനിയർ ഇൻട്രൂഷൻസ് ഇൻ വെസ്റ്റേൺ ഘാട്സ് ഓഫ് കേരള: സ്ട്രാറ്റജീസ് ഫോർ കോംപ്രിഹെൻസീവ് ഇക്കോളജിക്കൽ റസ്റ്റോറേഷൻ' എന്ന ഗവേഷണ പദ്ധതിയിലാണ് അവസരം. 2028 നവംബർ 25 വരെ കാലാവധിയുള്ള തസ്തികയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 31-ന് രാവിലെ പത്തിന് കെ.എഫ്.ആർ.ഐയുടെ പീച്ചി ഓഫീസിൽ അഭിമുഖം നടത്തും. വെബ്സൈറ്റ്- www.kfri.res.in

date