Skip to main content

*യോഗ വെൽനസ് ട്രെയിനർ കോഴ്‌സ്‌: പ്രവേശനം ആരംഭിച്ചു*

 

 

ആസാപ് കേരള സൗജന്യമായി നടത്തുന്ന യോഗ വെൽനസ് ട്രെയിനർ (എൻ.എസ്.ക്യൂ.എഫ് ലെവൽ 4) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് (ഓട്ടോണമസ്) ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുന്നത്. പ്ലസ് ടു പാസായവർക്കും അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള എസ്.എസ്.എൽ.സി ജയിച്ചവർക്കും അപേക്ഷിക്കാം. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. താത്പര്യമുള്ളവർ https://bit.ly/yogawellnesstrainer എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ 9495999675 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

date