Post Category
*പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിൽ യു.ജി സീറ്റുകൾ ഒഴിവ്*
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അറബിക്, ഫിസിക്‌സ്, മലയാളം, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബി.കോം, ബി.ബി.എ, ഇംഗ്ലീഷ് ഹിസ്റ്ററി ഡബിൾ മേജർ, സംസ്‌കൃതം എന്നീ ഡിപ്പാർട്ട്‌മെന്റുകളിലാണ് സംവരണ വിഭാഗങ്ങളിലായി സീറ്റുകൾ ഒഴിവുള്ളത്. കാലിക്കറ്റ് സർവകലാശാല യു.ജി ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിൽ നേരിട്ടോ, പ്രതിനിധി വഴിയോ, sngscollege@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments