Post Category
*തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവ്*
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിലെ വിവിധ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാൻസ് (ഹോണേഴ്സ്), ബി.എ ഇംഗ്ലീഷ് (ഹോണേഴ്സ്) എന്നീ വിഷയങ്ങളിൽ എസ്.ടി വിഭാഗത്തിലും, ബി.എസ്.സി മാത്തമാറ്റിക്സ് (ഹോണേഴ്സ്) വിഷയത്തിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്.
താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ ഒന്നിന് വൈകിട്ട് നാലിന് കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ- 0466 2270335. ഇമെയിൽ- thrithalagovtcollege@gmail.com.
date
- Log in to post comments