Skip to main content

അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിച്ചു

ഓണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള അനധികൃത ധാതു ഖനന പ്രവര്‍ത്തനങ്ങളും നിലം നികത്തലും കുന്നിടിക്കലും   തടയുന്നതിനായി  ജില്ലാകലക്ടര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവിട്ടു.  അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.  
സബ് കളക്ടറുടെ കാര്യാലയം, കൊല്ലം - 0474-2793461, റവന്യൂ ഡിവിഷണല്‍ ഓഫീസ് പുനലൂര്‍ - 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116,   കരുനാഗപ്പള്ളി 0476-2620223,  കുന്നത്തൂര്‍ 0476-2830345,  കൊട്ടാരക്കര 0474-2454623,   പത്തനാപുരം 0475-2350090,   പുനലൂര്‍ -0475-2222605.
 

 

date