ഭക്ഷ്യ സുരക്ഷ; സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യ പരിശോധന നടത്തിവരികയാണ്. നാളിതുവരെ 576 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 89 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തിയ 34 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. വൃത്തിഹീനമായും ഭക്ഷ്യ സുരക്ഷ നിയമം പാലിക്കാതെയും പ്രവര്‍ത്തിച്ച ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് 324 സാംമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതല്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ, നെയ്യ്, പാല്‍, ശര്‍ക്കര, പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകള്‍, ചിപ്‌സ്, മുതലായവയാണ് കൂടുതല്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളതാണെന്ന് ഭക്ഷ്യ സൂരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 11 25 നമ്പരില്‍ അറിയിക്കാം.
- Log in to post comments