Post Category
താത്പര്യപത്രം ക്ഷണിച്ചു
ഭിന്നശേഷിയുള്ളവർക്കും കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന 'അൻപ് വീട്' പദ്ധതിക്ക് താത്പര്യപത്രം ക്ഷണിച്ചു. റസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂൾ, കെയർ ഹോമുകൾ, റസിഡൻഷ്യൽ വിറ്റിസി, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന റസിഡൻഷ്യൽ സൗകര്യങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ ഉള്ള കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള സ്ഥാപനങ്ങൾ നിർദ്ധിഷ്ട അപേക്ഷ ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം തിരുവനന്തപുരം ജില്ല സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
വെബ് സൈറ്റ്: sjd.kerala.gov.in
date
- Log in to post comments