Skip to main content

പുനർജ്ജനി: 5 വീടുകളുടെ  ശിലാസ്ഥാപനം നടത്തി.

 

പറവൂരിന് പുതുജീവൻ പദ്ധതിയിൽപ്പെടുത്തി  അഞ്ച് വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു. കോട്ടുവള്ളി പന്നക്കാട് ചിറ്റേത്ത് സീത രത്നൻ, ചിറ്റാറ്റുകര പൂയപ്പിള്ളി കാട്ടുചാളക്കൽ വേണു, വടക്കേക്കര നാട്ടാറശേരി ചിന്താമണി, വടക്കേക്കര തറയിൽ കവല മുള്ളൻ പറമ്പിൽ സുമിത്ര പ്രതീഷ്, മാല്യങ്കര തയ്യിൽ വീട്ടി ൽ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് വീടുകൾ നിർമ്മിച്ചുനല്കുന്നത്.

 നാല് വീടുകൾ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാവാസൻ നായർ ചെയർമാനായുള്ള സി. എം. എൻ ഫൌണ്ടേഷന്റെ സാമ്പത്തിക സഹക രണത്തോടെയാണ് നിർമ്മിക്കുന്നത്. അഞ്ചാമത്തെ വീടിന്റെ സഹായം നൽകുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ്.

സി.എം.എന്‍ ട്രസ്റ്റ് മാനേജര്‍ സന്തോഷ്‌ കയറാട്ട്‌, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  പി.ആര്‍ സൈജന്‍, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  എന്‍.കെ. സാബു, ജില്ലാ പഞ്ചായത്ത് അംഗം നിത്യ, വി.എച്ച് ജമാല്‍, അനില്‍ ഏലിയാസ്, ഫ്രാന്‍സിസ് വലിയപറമ്പില്‍, എം.എസ്. റെജി, കെ.ആര്‍. പ്രതാപന്‍, എം.ഡി. മധുലാല്‍, പി.എം. സുദര്‍ശനന്‍, നിത രാജീവ്, ജോര്‍ജ്ജ് തച്ചിലകത്ത് എന്നിവര്‍ പ്രസംഗിച്ചു.

date