ജില്ലാതല അറിയിപ്പുകള്‍
ഹിന്ദി അദ്ധ്യാപകന്‍
2026-27 അധ്യയന വര്‍ഷത്തില്‍ തലശ്ശേരി ഗവ:ബ്രണ്ണന്‍ കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ ഒന്ന് രാവിലെ 10.30 ന് കോളേജില്‍ വെച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍ 0490 2346027.
സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'പട്ടികജാതിവിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം' പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള സ്വയംതൊഴില്‍ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസ്സില്‍ അപേക്ഷ തയ്യാറാക്കി സീല്‍ഡ് കവറില്‍ സെപ്തംബര്‍ 10ന് അഞ്ച് മണിക്ക് മുമ്പായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ആഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2700596.
പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക്
കൂത്തുപറമ്പ്, കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററുകളില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിലേക്കായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ളതും 60 വയസ്സ് പൂര്‍ത്തിയാകാത്തതുമായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്തംബര്‍ 15 വൈകുന്നേരം അഞ്ച് മണി. ഫോണ്‍ 0497-2700645.
കേരളോത്സവം 2026; ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു
കേരളത്തിലെ യുവജനങ്ങളുടെ കലാ കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജന ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ ഈ വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കിയ ഡിസൈനുകള്‍ മാത്രമേ പരിഗണിക്കൂ. എന്‍ട്രികള്‍ മള്‍ട്ടി കളറില്‍ തയ്യാറാക്കി PDF/PNG/JPEG ഫോര്‍മാറ്റില്‍ സെപ്തംബര്‍ അഞ്ചിനകം ksywb@kerala.gov.in മെയിലില്‍ അയക്കേണ്ടതാണ്. ഇമെയില്‍ സബ്ജക്ട് കേരളോത്സവം 2026 ലോഗോ എന്ന് കൊടുക്കേണ്ടതാണ്). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2733139, 2733602.
- Log in to post comments