Post Category
അനധികൃത പടക്ക സംഭരണവും വില്പനയും: കര്‍ശനനിരോധനം
ഓണാഘോഷത്തോടനൂബന്ധിച്ച് ജില്ലയില്‍ അനധികൃതമായി പടക്കങ്ങളും വെടിമരുന്നുകളും സംഭരിക്കുന്നതിനും വില്പന നടത്തുന്നതിനുമെതിരെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. ലൈസന്‍സില്ലാതെയും നിയമാനുസൃത അനുമതികളില്ലാതെയും പടക്കങ്ങള്‍ ശേഖരിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. നിരീക്ഷണവും പരിശോധനയും നടത്തുന്നതിനായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത പടക്ക വില്പനയോ സംഭരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments