Skip to main content

  തീയതി നീട്ടി

  ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസനപദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട തിയതി ഓഗസ്റ്റ് 28 വരെ നീട്ടി.  20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി,  പുല്‍കൃഷിക്ക് യന്ത്രവത്ക്കരണ ധനസഹായം, ജലസേചനത്തിന് വേണ്ടിയുള്ള ധനസഹായം,    ഗ്രൂപ്പുകള്‍ക്ക് തീറ്റപ്പുല്ല് യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിനും പദ്ധതി പ്രകാരം ധനസഹായം നല്‍കും. www.ksheerasree.kerala.gov.in   മുഖേന   അപേക്ഷ സമര്‍പ്പിക്കണം.      വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍:  0474 2748098.
(പി.ആര്‍.കെ നമ്പര്‍ 2647/2026)

 

 

date