Skip to main content

സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ വിവിധ സംവരണ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുകളുണ്ട്. ബി.കോം, ബി.എ അറബിക്, മലയാളം, ഉറുദു, ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, എക്കണോമിക്‌സ്, ബി.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി എന്നീ കോഴ്‌സുകളിലാണ് ഒഴിവുകളുള്ളത്. ഈഴവ/തിയ്യ/ബില്ലവ, ലത്തീന്‍ കാത്തലിക്, പട്ടികജാതി, പട്ടികവര്‍ഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ.ഡബ്ല്യു.എസ്), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷി, സ്‌പോര്‍ട്‌സ് തുടങ്ങിയ വിവിധ കാറ്റഗറികളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി കോളേജ് ഓഫീസില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9061734918.

date