Skip to main content

ടോപ് സ്കോറർ ക്യാഷ് അവാർഡ്: അപേക്ഷാ തീയതി നീട്ടി

വിമുക്തഭടന്മാരുടെ മക്കൾക്ക് 2025-26 അധ്യയന വർഷത്തെ ടോപ് സ്കോറർ ഒറ്റത്തവണ ക്യാഷ് അവാർഡിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 15 വരെ നീട്ടി.  സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ട്രീമുകളിൽ അഡീഷണൽ വിഷയം ഒഴികെ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കുമാണ് അർഹത.  https://serviceonline.gov.in/kerala മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2734932.  

date