Post Category
കേരളോത്സവം 2026: ലോഗോ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ രീതിയിൽ മൾട്ടികളറിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ പരിഗണിക്കൂ. എൻട്രികൾ പി.ഡി.എഫ്, പി.എൻ.ജി അല്ലെങ്കില്‍ ജെ.പി.ഇ.ജി ഫോർമാറ്റിൽ ksywb@kerala.gov.in എന്ന ഇ-മെയിലിൽ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അയക്കണം. ഫോണ്‍: 0471 2733139.
date
- Log in to post comments