Skip to main content

കർഷക പരിശീലനം: ജില്ലാതല ഉദ്ഘാടനവും ദ്വിദിന ശില്പശാലയും സംഘടിപ്പിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ ഈ വര്‍ഷത്തെ കർഷക പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും വാണിജ്യാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളർത്തലിൽ ദ്വിദിന പരിശീലനവും സംഘടിപ്പിച്ചു. ആതവനാട് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ (എൽ.എം.ടി.സി) നടന്ന പരിപാടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. രവി ഉദ്ഘാടനം ചെയ്തു. എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. മുജീബ് റഹിമാൻ അധ്യക്ഷത വഹിച്ചു.  കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ മുട്ടക്കോഴി വളർത്തുന്നതിനുള്ള സാധ്യതകൾ, രീതികൾ, പ്രായോഗിക വശങ്ങൾ എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. റിട്ട. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സിബി കെ. ചാക്കോ, ജില്ലാ കോഴിവളർത്തൽ കേന്ദ്രം റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. മധു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ ജില്ലകളിൽ നിന്നായി എൺപതോളം കർഷകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഡോ. അബ്ദുള്ള, ഡോ. സക്കീർ ഹുസൈൻ, ഡോ. ഷുഹൈബ്, ഡോ. കെ.എം മനീഷ്, ഡോ. സിന്ധു സത്യൻ തുടങ്ങിയവര്‍ സംസാരിച്ചു. ഫീൽഡ് ഓഫീസർ ഇന്ദിരാദേവി, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ നസ്‌റുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
എൽ.എം.ടി.സിയിലെ തുടർ പരിശീലനങ്ങളിൽ പങ്കെടുക്കാൻ 0494 2962296 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date