ബിരുദ സീറ്റൊഴിവ്
നിലമ്പൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ മലയാളം, ബി.കോം, ബി.എസ്.സി ജിയോഗ്രഫി എന്നീ കോഴ്സുകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്. ലത്തീന്‍ കാത്തലിക്, ഒ.ബി.സി (ക്രിസ്ത്യന്‍), എസ്.ടി, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് (ഇ.ഡബ്ല്യു.എസ്), ഭിന്നശേഷി, സ്പോര്‍ട്സ്, ലക്ഷദ്വീപ് എന്നീ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 29 ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. ഫോണ്‍-04931 260332, 9745868276.
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സില്‍ ഈഴവ/തിയ്യ/ബില്ലവ (ഇ.ടി.ബി - 1), ലത്തീന്‍ കാത്തലിക് (1), പട്ടികജാതി (എസ്.സി - 5), പട്ടികവര്‍ഗം (എസ്.ടി - 2), സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് (ഇ.ഡബ്ല്യു.എസ് - 1), ഭിന്നശേഷി (പി.ഡബ്ല്യു.ഡി - 1) എന്നീ വിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സില്‍ പട്ടികജാതി (3), സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് (1), മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ (ഒ.ബി.എക്സ് - 1), പട്ടികവര്‍ഗം (1), സ്പോര്‍ട്സ് (2), ഭിന്നശേഷി (1), ലക്ഷദ്വീപ് (1), മറ്റ് പിന്നാക്ക സമുദായങ്ങള്‍ (ഒ.ഇ.സി) എന്നിങ്ങനെയും ഒഴിവുകളുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 24-ന് രാവിലെ 11 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9188900200.
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം ഒന്നാം സെമസ്റ്ററില്‍ ഭിന്നശേഷി (പി.ഡബ്ല്യു.ഡി) വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഈ സീറ്റിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഓഗസ്റ്റ് 31-നകം അപേക്ഷിക്കണം. ഫോണ്‍-9188900200.
- Log in to post comments