Skip to main content

അരുവിക്കര ജി ഐ എഫ് ഡി സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1 ന്

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി. യാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധിയില്ല. കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണംഅലങ്കാരംരൂപകല്പനവിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത  ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽപ്പെട്ടവർ സെപ്റ്റംബർ 1ന് നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രാവിലെ 10 ന് രജിസ്‌ട്രേഷൻ നടത്തണം. തുടർന്ന് നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ ഫീസും ആവശ്യമായ അസ്സൽ രേഖകളുമായി പങ്കെടുക്കണം. അതിന് ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽഅപേക്ഷ സമർപ്പിക്കാത്തവർക്കും സെപ്റ്റംബർ 2,3 തീയതികളിൽ സ്‌പോട്ട് അഡ്മിഷനിൽ പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക്: 0472-2812686907414103698955436478606748211.

പി.എൻ.എക്‌സ്. 3415/2026

date