Skip to main content

എം.ബി.ബി.എസ് പ്രവേശനം

വയനാട് ഗവ. മെഡിക്കൽ കോളേജിൽ കീം-2026 എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ രക്ഷിതാൾക്കൊപ്പം അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ഓഫീസിൽ എത്തിച്ചേരണം.

മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തവർ സെപ്റ്റംബർ 5 ഉച്ചയ്ക്ക് ഒരുമണിക്കുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്https://www.gmcwyd.in, 0493-5299424.

പി.എൻ.എക്‌സ്. 3446/2026

date